Asianet News MalayalamAsianet News Malayalam

'ജോലിയില്ല, ഭക്ഷണം പോലുമില്ലാതെ പലരും കഷ്ടപ്പെടുകയാണ്', പരാതിയുമായി പ്രവാസികള്‍

ഗള്‍ഫില്‍ കുടുങ്ങിപ്പോയ രോഗമുള്ളവരെയും ജോലിയില്ലാതായവരെയും തിരികെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് സൗദിയില്‍ നിന്ന് ഹര്‍ഷാദ്. അത്യാവശ്യമായി നാട്ടിലെത്തിക്കേണ്ടവര്‍ക്കായി ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രവാസികളോടുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തോട് പ്രതിഷേധിക്കുന്നതായും ചെന്നിത്തല അറിയിച്ചു. വാടക കൊടുക്കാന്‍ പോലും പണമില്ലാതെ മുറിക്കുള്ളില്‍ കഴിയേണ്ട അവസ്ഥയാണെന്നായിരുന്നു ദുബായില്‍ നിന്ന് നൗഷാദിന് പറയാനുണ്ടായിരുന്നത്. പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എംബസി വഴി പരിഹാരമുണ്ടാക്കാന്‍ കഴിയുമായിരുന്നെന്നും പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു.