സര്‍ക്കാറിനെ അംഗീകരിച്ചെന്ന് ബാലന്‍, വിശ്വാസം ബിജെപിയെ എന്ന് സുരേന്ദ്രന്‍, സര്‍വെ ഇപ്പോഴെന്തിനെന്ന് മുരളീധരന്‍


കേരളത്തിന്റെ രാഷ്ട്രീയ മനസ്സറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സി ഫോര്‍ സര്‍വേയോട് രാഷ്ട്രീയ നേതാക്കള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍. മുഖ്യമന്ത്രിക്ക് ലഭിച്ച ജനപ്രീതി സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമെന്ന് മന്ത്രി എകെ ബാലന്‍. യുഡിഎഫിനേക്കാള്‍ ജനങ്ങള്‍ക്ക് വിശ്വാസം ബിജെപിയെ എന്ന് സര്‍വ്വേയിലൂടെ തെളിഞ്ഞുവെന്നാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മറുപടി. ഉമ്മന്‍ചാണ്ടിക്കോ ചെന്നിത്തലയ്ക്കാണോ മുഖ്യമന്ത്രിയാകാന്‍ കൂടുതല്‍ യോഗ്യതയെന്ന ചോദ്യത്തിന് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഉത്തരമുണ്ടാകുമെന്ന് ജോസ് കെ മാണി പറഞ്ഞു. അതേസമയം, സര്‍വെ നടത്താനുള്ള ഉചിതമായ സമയമല്ലിതെന്ന് ആയിരുന്നു കെ മുരളീധരന്റെ പ്രതികരണം.
 

Video Top Stories