നോട്ടീസ് പതിപ്പിക്കാനെത്തിയ സെക്രട്ടറിയെ തടഞ്ഞു; പ്രതിഷേധവുമായി താമസക്കാര്‍

കൊച്ചി ഹോളിഫെയ്ത്ത് ഫ്ലാറ്റില്‍ നോട്ടീസ് പതിപ്പിക്കാനെത്തിയ നഗരസഭാ സെക്രട്ടറിയെ താമസക്കാര്‍ തടഞ്ഞു. പുനരധിവാസത്തിന്റെ കണക്കെടുക്കാന്‍ എത്തിയ സെക്രട്ടറിയെ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. അതിനാല്‍, കെട്ടിടത്തിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ച് സെക്രട്ടറിക്ക് മടങ്ങേണ്ടി വന്നു.
 

Video Top Stories