സിഎഎ പ്രതിഷേധം:ജനസാഗരത്തിന് നടുവിലേക്ക് സൈറണടിച്ച് ആംബുലന്‍സ്, വഴിയൊരുക്കി ജനങ്ങള്‍; വൈറലായി വീഡിയോ

മണ്ണാര്‍ക്കാട് നഗരത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടയിലേക്കാണ് ആംബുലന്‍സ് കടന്നുവന്നത്. റോഡ് നിറഞ്ഞൊഴുകുന്ന പ്രതിഷേധക്കാര്‍ക്കിടയിലേക്കെത്തിയ ആംബുലന്‍സിന് പോകാന്‍ ഉടന്‍ തന്നെ ആരുടെയും നിര്‍ദ്ദേശമില്ലാതെ റോഡിന്റെ ഇരുവശത്തേക്കും ജനങ്ങള്‍ മാറിക്കൊടുത്തു. ആംബുലന്‍സ് പോയ ശേഷം വീണ്ടും ജാഥ തുടര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സൗമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Video Top Stories