Asianet News MalayalamAsianet News Malayalam

K-Rail Protest : മാടപ്പള്ളിയിൽ കൂട്ട ആത്മഹത്യാഭീഷണി മുഴക്കി പ്രതിഷേധക്കാർ

കയ്യിൽ മണ്ണെണ്ണക്കുപ്പിയുമായാണ് സ്ത്രീകളടക്കമുള്ളവർ ഇപ്പോൾ പ്രതിഷേധിക്കുന്നത്

First Published Mar 17, 2022, 12:54 PM IST | Last Updated Mar 17, 2022, 2:55 PM IST

കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം. കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കി കയ്യിൽ മണ്ണെണ്ണക്കുപ്പിയുമായാണ് പ്രായമുള്ള സ്ത്രീകളടക്കമുള്ളവർ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. ഏറെ വൈകാരികമായ പ്രതിഷേധമാണ് കല്ലിടാനെത്തിയ കെ റെയിൽ ഉദ്യോഗസ്‌ഥരെ തടഞ്ഞ് കൊണ്ട് മാടപ്പള്ളിയിൽ നടന്നത്.