കഴുത്തൊപ്പം ചെളിയില്‍ കിടന്നത് ആറ് മണിക്കൂര്‍; ദുരന്തത്തിന്റെ ആഘാതം വിട്ടുമാറാതെ ദീപന്‍

ഒമ്പത് മാസം ഗര്‍ഭിണിയായ ഭാര്യയും മാതാപിതാക്കളും മണ്ണിനടിയില്‍ പെടുന്നത് കാണേണ്ടി വന്നതിന്റെ ആഘാതത്തിലാണ് പെട്ടിമുടി സ്വദേശി ദീപന്‍. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത് വരെ ആറ് മണിക്കൂറാണ് ദീപന്‍ കഴുത്തൊപ്പം ചെളിയില്‍ കിടന്നത്. കൈപിടിക്കാന്‍ ആയുമ്പോഴേക്കും അമ്മ മണ്ണില്‍ പുതഞ്ഞു. ഉറ്റവരെ പ്രതീക്ഷിച്ച് ആശുപത്രിയില്‍ കഴിയുന്ന ദീപനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ വിതുമ്പുകയാണ് അധികൃതര്‍.
 

Video Top Stories