ആറ് മാസത്തിനിടെ പറന്നത് അഞ്ച് തവണ മാത്രം; വാടകയായി പത്ത് കോടിയിലധികം തുക, വിവരങ്ങള്‍ പുറത്തുവിടാതെ പൊലീസ്

കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്ത വകയില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം. കഴിഞ്ഞ ആറ് മാസത്തിനിടെ 5 പ്രാവശ്യം മാത്രം പറന്ന ഹെലികോപ്റ്ററിന് വേണ്ടി സര്‍ക്കാര്‍ വാടക നല്‍കേണ്ടി വരുന്നത് 10 കോടിയില്‍ അധികം രൂപ. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടും ഹെലിക്കോപ്റ്റര്‍ വാടകയുടെ വിവരങ്ങള്‍ പൊലീസ് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.


 

Video Top Stories