കൊവിഡ് പ്രതിരോധ ഉത്തരവില്‍ ആശയക്കുഴപ്പം;പൊലീസിനെ ഒഴിവാക്കിയെന്ന് ആക്ഷേപം, വിശദീകരണവുമായി റവന്യു വകുപ്പ്

കൊവിഡ് പ്രതിരോധത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. പ്രധാന ചുമതലകള്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പുതിയ ഉത്തരവിറങ്ങി. പൊലീസിന്റെ ചുമതല കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം മാത്രമാകും. പൊലീസിനെ ഒഴിവാക്കിയെന്നത് ശരിയല്ലെന്നും ഇവരുമായി സഹകരിച്ചാകും ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനങ്ങളെന്നും റവന്യു സെക്രട്ടറിയും വിശദീകരിക്കുന്നു.
 

Video Top Stories