Saji Cherian : 'മനുഷ്യനല്ലേ, എനിക്ക് തെറ്റ് പറ്റിയതാ..' തിരുത്തി മന്ത്രി സജി ചെറിയാൻ
'മനുഷ്യനല്ലേ, എനിക്ക് തെറ്റ് പറ്റിയതാ..' തിരുത്തി മന്ത്രി സജി ചെറിയാൻ
സിൽവർ ലൈൻ (Silver line) പാതക്ക് ഇരുവശവും ബഫർ സോണുണ്ടാകില്ലെന്ന (Buffer zone) സ്വന്തം പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ബഫർ സോണുണ്ടാകുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ തിരുത്ത്.
'ബഫർ സോണിൽ പാർട്ടി സെക്രട്ടറി പറഞ്ഞതാണ് ശരി. തനിക്ക് തെറ്റ് പറ്റിയതാകാമെന്നും മനുഷ്യന് തെറ്റ് പറ്റാമല്ലോ' എന്നാണ് സജി ചെറിയാൻ പ്രതികരിച്ചത്.