പരിഭാഷപ്പെടുത്താൻ വിദ്യാർത്ഥികളെ ക്ഷണിച്ച് രാഹുൽ ഗാന്ധി; ചലഞ്ച് സധൈര്യം ഏറ്റെടുത്ത് സഫ

മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്എസ്എസിലെ കെട്ടിടം ഉദ്‌ഘാടനം ചെയ്യാനെത്തിയ രാഹുൽ ഗാന്ധി എംപിയുടെ പ്രസംഗം മലയാളത്തിലേക്ക് തർജ്ജമ ചെയ്യാനെത്തിയത് അതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി  സഫ. തന്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ വിദ്യാർഥികളിലാരെങ്കിലും സ്റ്റേജിലേക്ക് വരാമോ എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന്  പിന്നാലെയാണ് സഫ വേദിയിലെത്തിയത്. ‘‘There is no foolish question or wrong question എന്ന രാഹുലിന്റെ വാചകത്തിന് 'മണ്ടൻ ചോദ്യമെന്നോ പൊട്ട ചോദ്യമെന്നോ ഒരു സംഭവമില്ല' എന്നായിരുന്നു  സഫയുടെ പരിഭാഷ. ലളിതവും സുന്ദരവുമായി തന്റെ പ്രസംഗം മലയാളത്തിലേക്ക് പകർത്തിയ മിടുക്കിയ്ക്ക് രാഹുൽ നന്ദിയറിയിച്ചുകൊണ്ട് ഒരു ചോക്കലേറ്റും സമ്മാനം നൽകി. 

Video Top Stories