കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം കണ്ടെത്തി; മരണത്തില്‍ ദുരൂഹത

കഴിഞ്ഞ ദിവസം കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം കണ്ടെത്തി. അണ്ടര്‍ സെക്രട്ടറി ഇള ദിവാകരന്റെ മൃതദേഹമാണ് ചിറയിന്‍കീഴിന് സമീപം അയന്തിക്കടവില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാവിലെ 6 മണിയോടെ സ്‌കൂട്ടറിലിറങ്ങിയ യുവതിയെ പിന്നീട് കാണാതാകുകയായിരുന്നു. സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
 

Video Top Stories