വിവാഹം കഴിഞ്ഞ് മടങ്ങിയ ബൈക്ക് സംഘത്തിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം; നാല് പേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് മയ്യിച്ചയിലാണ് ഇന്ന് വൈകീട്ട് അപകടമുണ്ടായത്. വിവാഹത്തിന്റെ ഭാഗമായി നടത്തിയ വാഹന പ്രകടനത്തിനിടയിലേക്ക് മറ്റൊരു കാര്‍ ഇടിച്ചു കയറുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവ് ചെയ്തതതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. നാല് പേര്‍ക്ക് പരിക്കേറ്റു.

Video Top Stories