Asianet News MalayalamAsianet News Malayalam

Saji Cherian : സിൽവർ ലൈൻ നടപ്പാക്കും; കല്ലൂരിയാൽ വിവരമറിയുമെന്ന് സജി ചെറിയാൻ

സിൽവർ ലൈൻ വികസന പ്രവർത്തനങ്ങളിൽ നിന്നും പിന്നോട്ട് പോകില്ല; സമരം അനാവശ്യമാണെന്നും ഇത് കലാപത്തിന് വേണ്ടിയുള്ള സമരമാണെന്നും സജി ചെറിയാൻ 
 

First Published Mar 21, 2022, 12:48 PM IST | Last Updated Mar 21, 2022, 3:46 PM IST

കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി സജി ചെറിയാൻ. സ്‌ഥലം പോകുന്നവർക്കും, വീട് നഷ്ടപ്പെടുന്നവർക്കും സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് കൊണ്ട് സർക്കാർ മുന്നോട്ട് പോകും. സമരക്കാരെ പൊലീസ് മർദിച്ചിട്ടില്ല. ബോധപൂർവം കലാപമുണ്ടാക്കി നാടിൻറെ വികസനത്തിനായുള്ള പദ്ധതിയെ തടസപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും, ഇനിയും കല്ലുകൾ ഊരിയാൽ വിവരമറിയുമെന്നും മന്ത്രി പറഞ്ഞു.