'സ്വപ്‌നയുമായി പങ്കെടുത്ത ചടങ്ങ് മാസങ്ങള്‍ക്ക് മുമ്പ്'; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് സ്പീക്കര്‍

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷുമായി പങ്കെടുത്ത ചടങ്ങ് മാസങ്ങള്‍ക്ക് മുമ്പ് നടന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ചടങ്ങും സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ല. നയതന്ത്ര ഉദ്യോഗസ്ഥ എന്ന നിലയിലുള്ള എല്ലാ ബഹുമാനവും അവര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്വപ്‌നയുടെ ബന്ധുവിന്റെ കടയുടെ ഉദ്ഘാടനമെന്ന രീതിയിലാണ് തന്നെ ക്ഷണിച്ചതെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.
 

Video Top Stories