Asianet News MalayalamAsianet News Malayalam

Kerala Police : പൊലീസില്‍ വര്‍ഗീയ കലാപം നേരിടാന്‍ പ്രത്യേക സേന വരുന്നു

വര്‍ഗീയ കലാപം തടയാന്‍ സംസ്ഥാന പൊലീസില്‍ പ്രത്യേക സേന വരുന്നു
 

First Published Mar 21, 2022, 10:49 AM IST | Last Updated Mar 21, 2022, 11:02 AM IST

വര്‍ഗീയ കലാപം തടയാന്‍ സംസ്ഥാന പൊലീസില്‍ പ്രത്യേക സേന വരുന്നു. വര്‍ഗീയ കലാപങ്ങള്‍ നേരിടാന്‍ സേനയിലെ പരിമിതികള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ സംവിധാനം രൂപീകരിക്കുന്നത്. ഇതിലേക്ക് തെരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രതേക പരിശീലനവും നല്‍കും.

സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടുകയെന്ന ലക്ഷ്യവുമായാണ് പൊലീസില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കലാപവിരുദ്ധ സേനയെന്ന പേരില്‍ പുതിയ സംവിധാനം കൊണ്ടുവരാനാണ് തീരുമാനം.