ശരീരത്തില്‍ ഇടികൊണ്ട പാടുകള്‍, മോതിരത്തിന്റെ അടയാളം; പ്ലസ് ടു വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

വെളിയം ടിവിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ ജോബ് ജോണ്‍ കഴിഞ്ഞയാഴ്ചയാണ് കുഴഞ്ഞുവീണ് മരിച്ചത്. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടിയുണ്ടായെന്നും ജോബിന് അടിയേറ്റിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യങ്ങള്‍ മറച്ചുവെക്കുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് റൂറല്‍ എസ്പിക്ക് ബന്ധുക്കള്‍ പരാതി നല്‍കി. 

Video Top Stories