Asianet News MalayalamAsianet News Malayalam

അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയെഴുതിയ സംഭവം; വീണ്ടും പരീക്ഷ എഴുതാമെന്ന് വിദ്യാര്‍ഥികള്‍

നീലേശ്വരത്ത് അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് വീണ്ടും പരീക്ഷ എഴുതാമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
 

നീലേശ്വരത്ത് അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് വീണ്ടും പരീക്ഷ എഴുതാമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ജൂണ്‍ 10നുള്ള സേ പരീക്ഷ രണ്ട് വീദ്യാര്‍ഥികളും എഴുതും. ആദ്യം പരീക്ഷയെഴുതാന്‍ വിസമ്മതിച്ചെങ്കിലും മറ്റ് പോംവഴികളില്ലാത്തതുകൊണ്ടാണ് സമ്മതിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.