Asianet News MalayalamAsianet News Malayalam

ഫോനി ദിശമാറി; കേരളത്തില്‍ വേനല്‍മഴ കുറയും, തീരപ്രദേശം ദുരിതത്തില്‍ തന്നെ

ഫോനി ഭീതിയില്‍ മത്സ്യബന്ധനത്തിന് വിലക്ക് നിലനിന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ ദുരിതത്തിലാണ്.
 

ഫോനി ഭീതിയില്‍ മത്സ്യബന്ധനത്തിന് വിലക്ക് നിലനിന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ ദുരിതത്തിലാണ്. കൃത്യമായി മുന്നറിയിപ്പുകള്‍ നല്‍കിയില്ലെങ്കില്‍ ഇനിയും ബുദ്ധിമുട്ടിലാകുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ ഫോനി ദിശ മാറിയതിനാല്‍ കേരളത്തില്‍ വരുന്ന ദിവസങ്ങളില്‍ മഴ പെയ്യില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.