കണ്ണേറ്റുമുക്കില്‍ ആഡംബര വസതിക്ക് തുടക്കമിട്ട് സ്വപ്‌ന; പണിയാനിരുന്നത് സ്യൂട്ട് റൂമുകളോട് കൂടിയുള്ള കെട്ടിടം

ചുരുങ്ങിയ കാലത്തില്‍ വന്‍ സാമ്പത്തിക വളര്‍ച്ചയാണ് സ്വപ്‌ന സുരേഷിനുണ്ടായത്. തിരുവനന്തപുരത്തെ കണ്ണേറ്റുമുക്കില്‍ വീട് നിര്‍മ്മാണം തുടങ്ങിയിരുന്നു, സ്യൂട്ട് റൂം അടക്കമുള്ള ആഡംബര വസതിക്ക് ഫെബ്രുവരിയില്‍ നഗരസഭയുടെ അനുമതി തേടിയിരുന്നു. വീടിന്റെ തറക്കല്ലിടുമ്പോള്‍ എം ശിവശങ്കര്‍ ഉള്‍പ്പെടെ ഉന്നതര്‍ എത്തിയിരുന്നുവെന്നും ഒരു ആഡംബര ഹോട്ടലില്‍ പാര്‍ട്ടി നടത്തിയിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
 

Video Top Stories