Asianet News MalayalamAsianet News Malayalam

Child Brutally Beaten : മൂന്നര വയസുകാരന് അങ്കണവാടി ആയയുടെ ക്രൂര മർദ്ദനം

കുട്ടി കുരുത്തക്കേട് കാണിക്കുന്നു, പോടാ എന്ന് വിളിക്കുന്നു

First Published Mar 17, 2022, 12:43 PM IST | Last Updated Mar 17, 2022, 4:33 PM IST

കണ്ണൂർ കിഴുന്നപാറയിൽ മൂന്നര വയസുകാരനെ അംഗൻവാടി ആയ ക്രൂരമായി മർദിച്ചുവെന്ന് പരാതി. പോടാ എന്ന് വിളിച്ചതിനാണ് കുട്ടിയെ കെട്ടിയിട്ട് അടിച്ചതെന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്. ചുണ്ടിൽ മുളക് തേയ്ക്കാനും ആയ ശ്രമിച്ചെന്നും കുട്ടി പറയുന്നുണ്ട്. ആരോപണവിധേയയായ ആയ ബേബിക്കെതിരെ ചൈൽഡ് ലൈനിൽ പരാതി നൽകിയിരിക്കുകയാണ് മർദ്ദനമേറ്റ മൂന്നര വയസുകാരൻ മുഹമ്മദ് ബിലാലിൻറെ പിതാവ്. അതേസമയം കുരുത്തക്കേട് കാണിച്ചത് കൊണ്ട് ചെറിയ വടി കൊണ്ട് തല്ലുക മാത്രമാണ് ചെയ്തതെന്നും ,കെട്ടിയിട്ട് തല്ലിയിട്ടില്ലെന്നുമാണ് ആയയുടെ വിശദീകരണം.