'ഇനിയും തല്ലരുതെന്ന് പലതവണ കരഞ്ഞ് പറഞ്ഞു, എന്നിട്ടും പൊലീസ് മര്‍ദനം തുടര്‍ന്നു'

കഞ്ചാവ് കേസിലെ റിമാന്റ് പ്രതി ഷെമീര്‍ മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക മൊഴി. ഷെമീറിനെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചവശനാക്കിയെന്ന് ഭാര്യ മൊഴി നല്‍കി. ഷെമീര്‍ കുഴഞ്ഞു വീണപ്പോഴാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതെന്നാണ് ഭാര്യ പറയുന്നത്. അന്വേഷണസംഘം ഷെമീറിന്റെ ഭാര്യ ഉള്‍പ്പടെയുള്ള മറ്റ് മൂന്നു പ്രതികളുടെ മൊഴിയെടുത്തു. ഇവരുടെ രഹസ്യമൊഴി തിങ്കളാഴ്ച്ച കോടതി രേഖപ്പെടുത്തും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് ലഭിക്കും.

Video Top Stories