സാമൂഹിക വ്യാപനം സംശയിക്കുന്ന കണ്ണൂരില്‍ അതീവ ജാഗ്രത; മൂന്ന് തദ്ദേശഭരണപ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടും

സാമൂഹിക വ്യാപനം സംശയിക്കുന്ന കണ്ണൂരില്‍ മൂന്ന് തദ്ദേശഭരണപ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടും. ധര്‍മ്മടം, മുഴുപ്പിങ്ങാട്, തലശ്ശേരി നഗരസഭയിലെ രണ്ട് വാര്‍ഡുകളും പൊലീസ് പൂര്‍ണമായി അടച്ചു. ഈ പ്രദേശങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. അതേസമയം, 21 അംഗ കുടുംബത്തിലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും ഇതുവരെ ഉറവിടം കണ്ടെത്താനായിട്ടില്ല.
 

Video Top Stories