സൈഡ് നല്‍കാത്തത് ചോദ്യം ചെയ്തു, ആംബുലന്‍സ് ജീവനക്കാരനെ വലിച്ചിറക്കി ക്രൂരമര്‍ദ്ദനം; വീഡിയോ

ഇന്ന് രാവിലെ ഏഴുമണിയോടെ കോഴിക്കോട്- കൊല്ലഗല്‍ ദേശീയ പാതയില്‍ ഈങ്ങാപ്പുഴ അങ്ങാടിയ്ക്ക് സമീപമാണ് സംഭവം. ആംബുലന്‍സിന് സൈഡ് നല്‍കാത്തത് ചോദ്യം ചെയ്ത ആംബുലന്‍സ് ജീവനക്കാരനെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഹായി ആംബുലന്‍സിന്റെ ഡ്രൈവര്‍ സിറാജിനെയാണ് ഈങ്ങാപ്പുഴയില്‍ വെച്ചു മര്‍ദിച്ചത്. നാട്ടുകാര്‍ ബസ് തടഞ്ഞുവെച്ചു പോലീസില്‍ ഏല്‍പ്പിച്ചു. അക്രമത്തില്‍ പരുക്കേറ്റ ആംബുലന്‍സ് ജീവനക്കാരനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Video Top Stories