'കണ്ണൂരില്‍ 2 ലക്ഷത്തിന്റെ ചെക്കിന് 20 ലക്ഷം കൊടുത്തു, ജീവനക്കാര്‍ പണം തിരിച്ചടച്ചു'; തട്ടിപ്പുകള്‍ വേറെയും

ട്രഷറിയില്‍ തട്ടിപ്പ് നടത്തിയവരെ ട്രഷറി വകുപ്പ് സംരക്ഷിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍. പൊന്നാനി ചങ്ങരംകുളത്ത് 14.5 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം തട്ടിയെടുത്ത സംഭവത്തില്‍ കുറ്റക്കാരെ സസ്‌പെന്‍ഡ് ചെയ്തശേഷം സൗകര്യത്തിന് നിയമനം കൊടുത്തതായും പരാതിപ്പെട്ട ഉദ്യോഗസ്ഥയെ 140 കിലോമീറ്റര്‍ ദൂരത്തേക്ക് സ്ഥലംമാറ്റിയതായും വിജയകുമാരന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസ് 'ഇന്നത്തെ വാര്‍ത്ത'യില്‍ പറഞ്ഞു.
 

Video Top Stories