Asianet News MalayalamAsianet News Malayalam

'ആ രേഖകൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനായിരുന്നു'; ആരോപണവുമായി മുരളീധരൻ

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ സംസ്ഥാന സർക്കാരിന് അനുകൂലമാകുന്ന രേഖകളാണ് കത്തിനശിച്ചതെങ്കിൽ അവ സംരക്ഷിക്കാനുള്ള പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സർക്കാരിനുമായിരുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഇ ഫയലിംഗ് നടത്തിയിട്ടില്ലാത്ത പല രേഖകളും അവിടെയുണ്ടായിരുന്നുവെന്ന വിവരങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു തീപിടിത്തം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് സർക്കാർ മറുപടി പറഞ്ഞേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.