V.D Satheesan : 'സിൽവർലൈൻ സമരത്തിന്റെ പുതിയ അധ്യായം തുടങ്ങി
എല്ലാ സമര സ്ഥലത്തും യുഡിഎഫ് നേതാക്കളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്, ചെങ്ങന്നൂരിൽ നാളെ സംസ്ഥാനതല ഉദ്ഘാടനം
സിൽവർലൈൻ സമരത്തിന്റെ പുതിയ അധ്യായം തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചെങ്ങന്നൂരിൽ നാളെ പ്രതിഷേധ പരിപാടികളുടെ സംസ്‌ഥാനതല ഉദ്ഘാടനം നടക്കുമെന്നും എല്ലാ സമര സ്‌ഥലത്തും യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കുമെന്നും അദ്ദേഹം മാടപ്പള്ളിയിൽ പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം സർക്കാർ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുകയാണ്. കേരളം മുഴുവൻ കെ റെയിലിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.