ലഞ്ച് ബ്രേക്ക് സമയത്ത് നേരമ്പോക്ക്; സനൂപിന്റെ കൈകളിലെ മാജിക്കിന് കയ്യടി, വൈറലായി വീഡിയോ

ആലപ്പുഴ തലവടി ചെത്തിപ്പുരയ്ക്കല്‍ ഗവ എല്‍പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ സനൂപാണ് ഇന്ന് താരം. എല്ലാ ദിവസത്തെയും പോലെ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേളയില്‍ സനൂപ് കൂട്ടുകാര്‍ക്കായി ഡസ്‌കില്‍ താളം പിടിച്ചു. ഇത് കണ്ട അധ്യാപകന്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ ലക്ഷങ്ങളാണ് കണ്ടത്. ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനുള്‍പ്പടെയുള്ളവര്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു.
 

Video Top Stories