'ഐഎംഎ പറയുന്നത് കേട്ടിട്ട് സാമൂഹികവ്യാപനമുണ്ടെന്ന് പറയുന്നതല്ല സര്‍ക്കാരിന്റെ ഉത്തരവാദിത്വം': മന്ത്രി

സംസ്ഥാനത്ത് ഉറവിടമറിയാത്തതും, സമ്പര്‍ക്കം വഴിയുള്ള കേസുകളും കൂടുന്നത് സാമൂഹികവ്യാപനം നടന്നുവെന്നതിന്റെ സൂചനയാണെന്ന് മിംസ് ആശുപത്രി ഡോക്ടര്‍ വേണുഗോപാല്‍. അതേസമയം, ഐഎംഎയുടെ അഭിപ്രായം കേട്ടിട്ട് സര്‍ക്കാരിന് സാമൂഹികവ്യാപനമുണ്ടായെന്ന് പറയാനാകില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. സാമൂഹികവ്യാപനമുണ്ടായെങ്കില്‍ ആദ്യം പ്രഖ്യാപിക്കുന്നത് സര്‍ക്കാരായിരിക്കും. ഐസിഎംആറിന്റെയും ലോകാരോഗ്യ സംഘടനയുടെയും മാനദണ്ഡങ്ങളാണ് പിന്തുടരുന്നതെന്നും സാമൂഹികവ്യാപനമുണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങികഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
 

Video Top Stories