Asianet News MalayalamAsianet News Malayalam

Thodupuzha Murder : അകത്ത് കടന്നപ്പോ തീ,എന്റെ പിറകില്‍ നിന്ന് അപ്പോഴും അച്ഛന്‍ പെട്രോള്‍ കുപ്പിയെറിഞ്ഞു

കൊച്ച് ഏട്ടായീ ഓടിവായെന്ന് വിളിച്ചു, അകത്ത് കടന്നപ്പോ തീ

First Published Mar 19, 2022, 10:47 AM IST | Last Updated Mar 19, 2022, 11:50 AM IST

ഇടുക്കിയിൽ (Idukki) മകനെയും കുടുംബത്തെയും അച്ഛൻ അതിദാരുണമായി കൊലപ്പെടുത്തി (Murder). വീടിന് തീപടര്‍ന്ന വിവരം അറിയിച്ചത് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലാണെന്ന് ദൃക്സാക്ഷിയായ രാഹുല്‍ പറഞ്ഞു. വീടിന് തീപടര്‍ന്നെന്ന് ഫൈസല്‍ പറഞ്ഞതോടെ ഓടിയെത്തിയിരുന്നെന്നും എന്നാല്‍ വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ലെന്നും രാഹുല്‍ പറഞ്ഞു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. പ്രതി ഹമീദ് ഈ സമയത്ത് വീണ്ടും പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു. ഹമീദിനെ തള്ളിമാറ്റിയാണ് തീയണയ്ക്കാന് ശ്രമിച്ചതെന്നും രാഹുല്‍ പറഞ്ഞു.തീപടര്‍ന്നതോടെ രക്ഷപ്പെെടാനായി ഫൈസലും കുടുംബവും ശുചിമുറിയില്‍ കയറി. തീയും പുകയും കാരണം ആരെയും രക്ഷിക്കാനായില്ലെന്നും രാഹുല്‍ പറഞ്ഞു."ഫ്രണ്ട് ഡോര്‍ ലോക്കായിരുന്നു. ഡോര്‍ ചവിട്ടിത്തുറന്ന് അകത്ത് കയറി. എന്നാല്‍ ഉള്ളിലെ ബെഡ്റൂമിന്‍റെ ഡോറും ലോക്കായിരുന്നു.  അത് പൊളിച്ച് അകത്ത് കയറിയപ്പോള്‍ ഉള്ളില്‍ തീയായിരുന്നു. എന്‍റെ പുറകില്‍ നിന്ന് ഫൈസലിന്‍റെ അച്ഛന്‍ ഹമീദ് പെട്രോള്‍ കുപ്പി എറിയുന്നുണ്ടായിരുന്നു.  അദ്ദേഹത്തെ തള്ളി താഴെയിട്ടു. ഫൈസലും കുടുംബവും ബാത്ത്റൂമില്‍ ആണ് ഇരുന്നിരുന്നത്. പതിനേഴും  പന്ത്രണ്ടും വയസ്സുള്ള പിള്ളേരാണ് ഫൈസലിന്". തങ്ങളുടെ വീട്ടിലായിരുന്നു ചെറുപ്പം മുതലേ കുട്ടികള്‍ കളിച്ചുവളര്‍ന്നതെന്നും രാഹുല്‍ പറഞ്ഞു.