Asianet News MalayalamAsianet News Malayalam

കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; 9 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം കേരളത്തില്‍ ശക്തി പ്രാപിക്കുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം നാളെ ചുഴലിക്കാറ്റായി മാറും.
 

കാലവര്‍ഷം കേരളത്തില്‍ ശക്തി പ്രാപിക്കുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം നാളെ ചുഴലിക്കാറ്റായി മാറും. ഇന്ത്യ 'വായു' എന്ന് പേരിട്ട ചുഴലിക്കാറ്റ് ഗുജറാത്ത് തീരം ലക്ഷ്യമാക്കി പോകും. കേരള തീരത്ത് 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും.