ടിക് ടോക് വീഡിയോയ്ക്ക് 30 അടി ഉയരത്തിലെ മേല്‍ക്കൂരയിലേക്ക് കയറി അതിഥി തൊഴിലാളി; താഴെ വീണു, ഗുരുതര പരിക്ക്

ലോക്ക് ഡൗണ്‍ വിരസതയകറ്റാന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടെ മേല്‍ക്കൂര തകര്‍ന്ന് വീണ് 26കാരന്റെ നട്ടെല്ല് ഒടിഞ്ഞു. കണ്ണൂര്‍ ധര്‍മ്മശാലയിലെ പ്ലൈവുഡ് കമ്പനിക്ക് മുകളില്‍ കയറിയ അസം സ്വദേശി അര്‍ജുനാണ് താഴെ വീണ് ഗുരുതരമായി പരിക്കേറ്റത്. 30 അടി ഉയരത്തിലുള്ള മേല്‍ക്കൂരയിലേക്ക് കയറിയത് കെട്ടിടത്തിന് പുറത്തെ ചുമരിലൂടെയായിരുന്നു.
 

Video Top Stories