Asianet News MalayalamAsianet News Malayalam

Adhir Ranjan Chowdhury : ഗ്രൂപ്പ് 23നെതിരെ അധിര്‍ രഞ്ജന്‍ ചൗധരി

ഗ്രൂപ്പ് 23നെതിരെ അധിര്‍ രഞ്ജന്‍ ചൗധരി; പാര്‍ട്ടി ശക്തിപ്പെടാതെ സഖ്യനീക്കങ്ങള്‍ ഗുണം ചെയ്യില്ല, വിവാദം ഉണ്ടാക്കാന്‍ മാത്രമാണ് ഗ്രൂപ്പ് 23ന്റെ ഉദ്ദേശ്യമെന്നും വിമര്‍ശനം

First Published Mar 22, 2022, 11:18 AM IST | Last Updated Mar 22, 2022, 12:24 PM IST

പ്രാദേശിക സഖ്യങ്ങൾ നിലവിലെ സാഹചര്യത്തിൽ അപ്രായോഗികമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനുമായ അധിർ രഞ്ജൻ ചൗധരി (Adhir Ranjan Chowdhury). കോൺഗ്രസ് (Congress) ശക്തിപ്പെട്ടാലേ പ്രാദേശിക സഖ്യങ്ങൾക്കൊണ്ട് പ്രയോജനമുള്ളൂ. വിലപേശൽ ശക്തി കോൺഗ്രസിനുണ്ടാകണം. വിവാദമുണ്ടാക്കാൻ മാത്രമാണ് ഗ്രൂപ്പ് 23 ൻ്റെ ശ്രമം. പാർട്ടിയെ ശാക്തീകരിക്കാനുള്ള ഒരു പദ്ധതിയും അവരുടെ പക്കലില്ലെന്നും അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.