Asianet News MalayalamAsianet News Malayalam

No: 18 Pocso Case : നമ്പർ 18 പോക്സോ കേസ്: അഞ്ജലി റിമ ദേവ് ഇതുവരെ ഹാജരായില്ല

അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് 

First Published Mar 18, 2022, 3:33 PM IST | Last Updated Mar 18, 2022, 3:35 PM IST

നമ്പർ 18 ഹോട്ടൽ (18 Hotel) ഉടമ അടക്കം ഉൾപ്പെട്ട പോക്സോ കേസിലെ (Pocso Case) മൂന്നാം പ്രതി അഞ്ജലി റിമ ദേവ് (( Anjali Reema Dev)  ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരായില്ല. ഇന്ന് രാവിലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ഹാജരാകാനാകില്ലെന്നും കാണിച്ച് അഞ്ജലി കത്ത് നൽകുകയായിരുന്നു. പൊലീസ് അന്വേഷണവുമായി അഞ്ജലി സഹകരിക്കുന്നില്ലെന്നു൦ ഇക്കാര്യ൦ കോടതിയെ അറിയിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജ പറഞ്ഞു. വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പൊലീസ് 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. പ്രായപൂ‍ർ‍ത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. അമ്മയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ ഒത്താശ ചെയ്തെന്നാണ് അഞ്ജലി റിമാ ദേവിനെതിരായ ആരോപണം.കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.