Asianet News MalayalamAsianet News Malayalam

Candidate Protest : തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥി

'തല മൊട്ടയടിക്കാൻ പോവുകയാണ്, ഇനിയെങ്കിലും ഞങ്ങളെ പരിഗണിക്കണം എന്ന് പറയാൻ ചെന്നപ്പോൾ മന്ത്രി പറഞ്ഞത് മുണ്ഡനം ചെയ്തിട്ട് പഴനിയിലേക്ക് പൊക്കോളാനാണ്'

First Published Mar 17, 2022, 12:56 PM IST | Last Updated Mar 17, 2022, 2:33 PM IST

മലപ്പുറം ജില്ലയിൽ എൽപി സ്കൂൾ അധ്യാപക തസ്തികയിലേക്ക് പരീക്ഷയെഴുതിയ ഉദ്ദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരം ശക്തമാകുന്നു. ഉദ്യോഗാർത്ഥികളിൽ ഒരാൾ മൊട്ടയടിച്ച് പ്രതിഷേധിക്കുകയും ചെയ്തു. അപേക്ഷയുമായി സമീപിച്ചപ്പോൾ കെ.ടി ജലീൽ തല മൊട്ടയടിച്ച് പളനിക്ക് പോകാൻ പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. 95 ദിവസമായി മലപ്പുറത്ത് നടന്നിരുന്ന സമരം ഇപ്പോൾ കഴിഞ്ഞ നാല് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുകയാണ്. പി.എസ്.സി പ്രസിദ്ധീകരിച്ച ഷോർട്ട് ലിസ്റ്റിലെ അപാകതകൾ പരിഹരിക്കണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.