Asianet News MalayalamAsianet News Malayalam

Pinarayi Vijayan on K-Rail: 'ഒരു കല്ലെടുത്ത് കൊണ്ടു പോയാൽ, ഈ പദ്ധതി അവസാനിപ്പിക്കാൻ പറ്റുമോ..?'

ചില രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി രൂപപ്പെട്ട സമരം, ജനങ്ങളുടെ പിടലിക്ക് ഇടണ്ട

First Published Mar 24, 2022, 6:40 PM IST | Last Updated Mar 24, 2022, 6:40 PM IST

വരുന്ന തലമുറകൾക്ക് വേണ്ടിയുള്ളതാണ് കെ റെയിൽ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോണിന്റെ കാര്യത്തിൽ അവ്യക്തതയുണ്ടെങ്കിൽ പിന്നീട് വ്യക്തത വരുത്താം. അലൈൻമെൻറ് മാറ്റമെന്നത് തെറ്റായ പ്രചാരണമാണ്. സമരത്തിൽ എല്ലാ സ്വഭാവമുള്ളവരും ഉണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തന്നെയാണ് മുന്നോട്ട് പോകുന്നത്. ഒരു കല്ല് എടുത്തു കൊണ്ടു പോയാൽ ഈ പദ്ധതി അവസാനിപ്പിക്കാനാകുമോ? ഇത് രാഷ്ട്രീയ ഗൂഢാലോചനയാണ്. ജനത്തിന്റെ പെടലിക്കിടേണ്ട. ഇപ്പോഴത്തെ കല്ലിടൽ സാമൂഹികാഘാത പഠനത്തിനാണ്. ഭൂമി ക്രയവിക്രയത്തിന് പദ്ധതി തടസമാകില്ല. കല്ലിടുന്നതിന്റെ അടിസ്ഥാനത്തിൽ പഠനം നടത്തി ഭൂമി ഏറ്റെടുക്കേണ്ടി വന്നാലേ അതിലേക്ക് എത്തൂ. ഇപ്പോഴത്തെ കല്ലിടൽ ഭൂമി ഏറ്റെടുക്കാനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.