Asianet News MalayalamAsianet News Malayalam

E.Sreedharan : 'മുഖ്യമന്ത്രിക്ക് മര്‍ക്കട മുഷ്ടി'; കെ റെയിലിൽ ഇ.ശ്രീധരൻ

'മുഖ്യമന്ത്രിക്ക് മര്‍ക്കട മുഷ്ടി'യെന്ന് ഇ.ശ്രീധരൻ. തൃശൂരിൽ കെ റെയിലിനെതിരെ ബിജെപി പദയാത്ര

First Published Mar 18, 2022, 11:29 AM IST | Last Updated Mar 18, 2022, 12:21 PM IST

 സിൽവർ ലൈനിനായി (Silver Line) തീർക്കുന്ന അതിരും മതിലും കേരളത്തെ പിളർക്കുമെന്ന് ഇ.ശ്രീധരൻ (E.  Sreedharan). മതിലുകൾ നദികളുടെ നീരൊഴുക്ക് കുറയ്ക്കും. അതിവേഗ പാതക്ക് കേരളത്തിലെ (Keralam) ഭൂമി ഉപയോഗ യോ​ഗ്യമല്ല. സംസ്ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിതെന്നും മെട്രോ മാൻ ഇ.ശ്രീധരൻ പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർക്കുന്ന പദ്ധതി ആണ് കെ റയിൽ. പണം ലഭിക്കുന്നതിലും ഭൂമി ഏറ്റെടുക്കുന്നതും വ്യക്തതയില്ല. പദ്ധതിക്ക്‌ വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും കണക്കാക്കിയിട്ടില്ല. പരിസ്ഥിതി നാശവും കുടിയിറക്കലും ഉണ്ടാകും. സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ് കെ റയിൽ പദ്ധതി.പദ്ധതി അനുമതിക്കായി സർക്കാർ ചെലവ് ചുരുക്കി കാണിക്കുന്നു.  95000കോടി നിലവിൽ ചെലവ് വരുന്നതാണ് പദ്ധതിയെന്നും ഇ.ശ്രീധരൻ പറഞ്ഞു. കെ റെയിലിൽ മുഖ്യമന്ത്രിയുടേത് മർക്കട മുഷ്ടി ആണെന്ന് ഇ.ശ്രീധരൻ കുറ്റപ്പെടുത്തി. ജനദ്രോഹകരമായ പദ്ധതിയിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിയണം, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കെ.റയിൽ വിരുദ്ധ യാത്ര കുന്ദംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.ശ്രീധരൻ.