Asianet News MalayalamAsianet News Malayalam

Kallarkutty Dam : കല്ലാർകുട്ടി അണക്കെട്ടിൽ കാണാതായ അച്ഛൻറെയും മകളുടെയും മൃതദേഹം കണ്ടെത്തി

ഞായറാഴ്‌‌ചയാണ്‌ കോട്ടയം സ്വദേശി ബിനീഷിനെയും മകൾ പാർവതിയേയും കാണാതായത്‌

First Published Mar 21, 2022, 6:03 PM IST | Last Updated Mar 21, 2022, 6:07 PM IST

ഇടുക്കി കല്ലാർക്കുട്ടി അണക്കെട്ടിൽ കാണാതായ അച്ഛന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി. ഞായറാഴ്‌‌ചയാണ്‌ കോട്ടയം സ്വദേശി ബിനീഷിനെയും മകൾ പാർവതിയേയും കാണാതായത്‌. ഇരുവരും സഞ്ചരിച്ച ബൈക്ക്‌  അണക്കെട്ടിന്‌ സമീപത്ത്‌ നിന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണോ, അപകട മരണമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അടിമാലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.