Asianet News MalayalamAsianet News Malayalam

K-Rail Protest : തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്തു'; കല്ലായിയിലെ പ്രതിഷേധത്തിൽ വനിതാ ഉദ്യോഗസ്ഥ

പ്രതിഷേധക്കാർ കയ്യേറ്റം ചെയ്‌തെന്ന് വനിതാ ഉദ്യോഗസ്‌ഥ പറഞ്ഞു.

First Published Mar 21, 2022, 7:09 PM IST | Last Updated Mar 21, 2022, 7:09 PM IST

കോഴിക്കോട് കല്ലായിയിൽ കെ റെയിൽ കല്ലിടലിനെതിരെ വൻ പ്രതിഷേധമാണ് ഇന്ന് നടന്നത്. പ്രതിഷേധക്കാരെയും,നാട്ടുകാരെയും അനുനയിപ്പിക്കാൻ പൊലീസും, കെ റെയിൽ ഉദ്യോഗസ്‌ഥരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉദ്യോഗസ്‌ഥർ സ്‌ഥാപിച്ച അതിരടയാള കല്ലുകൾ നാട്ടുകാർ പിഴുത് മാറ്റി. അതേസമയം, പ്രതിഷേധത്തിനിടെ തടഞ്ഞു നിർത്തി കയ്യേറ്റം ചെയ്‌തെന്ന് വനിതാ ഉദ്യോഗസ്‌ഥ പറഞ്ഞു.