Asianet News MalayalamAsianet News Malayalam

V.D Satheesan : കെ റെയില്‍: സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ഒത്തുതീര്‍പ്പിന് ഇടനിലക്കാരെന്ന് വി.ഡി.സതീശൻ

ഒരാഴ്ചയായി ദില്ലി കേന്ദ്രീകരിച്ച് സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ഒത്തുതീര്‍പ്പിന് ഇടനിലക്കാർ പ്രവ‍‍ർത്തിക്കുന്നു

First Published Mar 24, 2022, 8:58 PM IST | Last Updated Mar 24, 2022, 8:58 PM IST

കഴിഞ്ഞ ഒരാഴ്ചയായി സിൽവർ ലൈൻ വിഷയത്തിൽ ഒത്തുതീർപ്പിനായി സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതിനായി ദില്ലി കേന്ദ്രീകരിച്ച് ഒരാഴ്ചയായി നീക്കങ്ങൾ നടന്നു വരികയാണ്. സ്വർണക്കടത്ത് കേസ് അവസാനിപ്പിക്കാൻ ഇടനിലക്കാരായി നിന്നവർ തന്നെയാണ് ഇപ്പോഴും ഇരു സർക്കാരും തമ്മിലുള്ള ഒത്തുതീർപ്പിന് ഇടനിലക്കാരായി നിന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.