Asianet News MalayalamAsianet News Malayalam

K.Muraleedharan: 'ഹിന്ദി അറിയുന്നവർ ദേശീയ നേതൃത്വത്തിലേക്ക് വരണം'

കെ.സി വേണുഗോപാലിനെതിരെ കെ.മുരളീധരന്‍റെ ഒളിയമ്പ്

First Published Mar 19, 2022, 1:44 PM IST | Last Updated Mar 19, 2022, 1:44 PM IST

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ ഒളിയമ്പുമായി കെ.മുരളീധരന്‍. ഹിന്ദി അറിയാവുന്നവർ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് വരേണ്ടത് ആവശ്യമാണ്. തനിക്ക് ആ ഭാഷ വഴങ്ങാത്തത് കൊണ്ടാണ് അവിടേക്ക് ശ്രദ്ധിക്കാത്തത്. എന്നാൽ രമേശ് ചെന്നിത്തലയെ പോലുള്ളവർക്ക് ഹിന്ദി നന്നായി വഴങ്ങുമെന്നും കെ.മുരളീധരൻ പറഞ്ഞു. കെ.സി വേണുഗോപാലിന് ഹിന്ദി അറിയില്ലെന്ന കോൺഗ്രസ് നേതാവ് ഭൂപിന്ദർ ഹൂഡയുടെ വിമർശനത്തോട് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു കെ.മുരളീധരൻ. അതേസമയം, രാജ്യസഭ സ്ഥാനാർത്ഥിയായി ജെബി മേത്തറിനെ തീരുമാനിച്ചതിനെ കെ.മുരളീധരൻ സ്വാഗതം ചെയ്തു. രാജ്യസഭ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഹൈക്കമാന്‍റ് എടുത്തത് ഉചിതമായ തീരുമാനമാണെന്ന് കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു.