Asianet News MalayalamAsianet News Malayalam

Summer Bumper Lottery : സമ്മർ ബംപർ: 6 കോടിയുടെ ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയില്ല

സമ്മർ ബംപർ: 6 കോടിയുടെ ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയില്ല, ടിക്കറ്റ് വിറ്റത് ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിന് സമീപം
 

First Published Mar 21, 2022, 5:06 PM IST | Last Updated Mar 21, 2022, 5:06 PM IST

സംസ്‌ഥാന സർക്കാരിൻറെ സമ്മർ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 6 കോടി രൂപ നേടിയ ടിക്കറ്റിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്‌നേശ്വര ഏജൻസിസ്‌ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്നലെയാണ് സമ്മർ ബമ്പറിന്റെ നറുക്കെടുപ്പ് നടന്നത്. SC 107463 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ശബരിമല സീസണിൽ വിറ്റ ടിക്കറ്റായത് കൊണ്ട് തന്നെ മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ളവർക്കാകാം ബമ്പർ അടിച്ചതെന്ന സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല.