Asianet News MalayalamAsianet News Malayalam

Landslide in Kalamassery : കളമശ്ശേരിയില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു

നാല് പേര്‍ കുടുങ്ങിക്കിടക്കുന്നെന്ന് സംശയം. രക്ഷാപ്രവര്‍ത്തനം തുടരുന്നു
 

First Published Mar 18, 2022, 3:47 PM IST | Last Updated Mar 18, 2022, 3:50 PM IST

കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപം നെസ്റ്റ് ഗ്രൂപ്പിന്റെ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു. നാല് പേര്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നെന്ന് സംശയം. രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവിടെ കുഴിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. ഇലക്ട്രോണിക് സിറ്റിയുടെ നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം സംഭവിച്ചത്.