Asianet News MalayalamAsianet News Malayalam

Lorry Strike : സംസ്ഥാനത്ത് ഇന്ധനവിതരണം തടസപ്പെടും

ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ലോറി ഉടമകള്‍

First Published Mar 19, 2022, 3:14 PM IST | Last Updated Mar 19, 2022, 3:14 PM IST

സംസ്‌ഥാനത്ത്‌ ഇന്ധനവിതരണം തടസപ്പെടും. അറുന്നൂറോളം ലോറികൾ പണിമുടക്കുന്ന സാഹചര്യത്തിലാണ് ഇന്ധനവിതരണം തടസപ്പെടുന്നത്. ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ സര്‍വീസ് മറ്റന്നാൾ മുതൽ നിര്‍ത്തി വയ്ക്കുമെന്ന് ലോറി ഉടമകൾ പറഞ്ഞു. 13 ശതമാനം സർവീസ് ടാക്‌സ് നൽകാനാകില്ലെന്നാണ് ലോറി ഉടമകളുടെ നിലപാട്.