Asianet News MalayalamAsianet News Malayalam

Madhu Mash Passed Away : പ്രമുഖ നാടക സാംസ്കാരിക പ്രവർത്തകൻ മധു മാഷ് അന്തരിച്ചു

കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. 

First Published Mar 19, 2022, 3:31 PM IST | Last Updated Mar 19, 2022, 3:34 PM IST

പ്രമുഖ നാടക സാംസ്ക്കാരിക പ്രവർത്തകനായ മധു മാഷ് (കെ.കെ മധുസൂദനൻ ) അന്തരിച്ചു. 73 വയസായിരുന്നു. കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗ ബാധിതനായി ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. അമ്മ, ഇന്ത്യ 1947, പടയണി, സ്‌പാർട്ടക്കസ്സ്,  കലിഗുല, ക്രൈം,സുനന്ദ തുടങ്ങിയ നിരവധി നാടകങ്ങൾ രചിച്ചു. സംഘഗാനം, ഷട്ടർ തുടങ്ങിയ മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അടിയന്തരാവസ്‌ഥയ്‌ക്ക് ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട നാടകമായിരുന്നു 'അമ്മ'. നൂറോളം വേദികളിലാണ് ഈ നാടകം അവതരിപ്പിക്കപ്പെട്ടത്.