V.N Vasavan: കെ റെയില്‍ നാടിന് അനിവാര്യമായ വികസന സങ്കല്‍പ്പമെന്ന് മന്ത്രി വി.എന്‍ വാസവന്‍
വിമോചന സമരമൊന്നും പണ്ടത്തെപ്പോലെ ജയിക്കുന്ന സാഹചര്യമല്ലെന്നും അദ്ദേഹം പറഞ്ഞു
കെ റെയില്‍ നാടിന് അനിവാര്യമായ വികസന സങ്കല്‍പ്പമെന്ന് മന്ത്രി വി.എന്‍ വാസവന്‍. 14 ജില്ലകളിലും മുഖ്യമന്ത്രിയും, മന്ത്രിമാരും പങ്കെടുത്ത് വിശദീകരണം നടത്തിയതാണ്. ഇപ്പോൾ യു.ഡി.എഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സത്യം എന്താണെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. പദ്ധതിയിൽ നിന്ന് ഒരിക്കലും സർക്കാർ പിന്മാറില്ല. രാഷ്ട്രീയമായി കോൺഗ്രസും, ബിജെപിയും കെ റെയിലിനെതിരെ ഒന്നിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. വിമോചന സമരമൊന്നും പണ്ടത്തെപ്പോലെ ജയിക്കുന്ന സാഹചര്യമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.