Asianet News MalayalamAsianet News Malayalam

HLL Auction : എച്ച്എൽഎൽ കേരളത്തിന് കൈമാറില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ

വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന മിനി രത്ന പദവിയിലുള്ള കമ്പനി വിൽക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം തന്നെ എതിർപ്പറിയിച്ചിരുന്നു

First Published Mar 22, 2022, 5:33 PM IST | Last Updated Mar 22, 2022, 5:33 PM IST

എച്ച്എൽഎൽ ലേലത്തിൽ (HLL Auction) നിലപാട് ആവർത്തിച്ച് ധനമന്ത്രാലയം. എച്ച് എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് സംസ്ഥാന സർക്കാരിന് കൈമാറില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. രാജ്യസഭയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് (Nirmala sitharaman) നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് ലൈഫ്കെയർ ഉത്പന്നങ്ങളുടെ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നതാണ് ഈ പൊതുമേഖലാ സ്ഥാപനം. കേന്ദ്രസർക്കാരിന് 51 ശതമാനം ഓഹരിയാണ് ഇവിടെയുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 5375 കോടി രൂപയായിരുന്നു കമ്പനിയുടെ ടേൺ ഓവർ. ലാഭം 145 കോടിയുമായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 500 കോടി രൂപയാണ് കമ്പനിയുടെ ലാഭം. വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന മിനി രത്ന പദവിയിലുള്ള കമ്പനിയാണിത്. അതേസമയം, കെഎസ്ഐഡിസി ലേലത്തിൽ പങ്കെടുക്കാൻ താൽപര്യപത്രം നൽകിയിരിക്കുകയാണ്. കേരളത്തിലുള്ള എച്എൽഎൽ ആസ്തികൾക്കായുള്ള ലേലത്തിലാണ് പങ്കെടുക്കുന്നത്. പൊതുമേഖലാ ആസ്തികൾ വിറ്റഴിച്ച് ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ എച്ച്എൽഎൽ വിൽക്കുന്നത്. വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന മിനി രത്ന പദവിയിലുള്ള കമ്പനി വിൽക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം തന്നെ എതിർപ്പറിയിച്ചിരുന്നു