Asianet News MalayalamAsianet News Malayalam

Pinarayi Vijayan : ഗോ ഗോ വിളി നടത്തുന്നവരോട്, ആ പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട'

ആര് പറയുന്നതാണ് ജനം കേൾക്കുക എന്ന് കാണാം, നാലിരട്ടി നഷ്ടപരിഹാരമെന്നത് വെറും വാക്കല്ല, പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി 

First Published Mar 21, 2022, 8:18 PM IST | Last Updated Mar 21, 2022, 8:18 PM IST

കെ റെയിൽ സമരത്തിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആര് പറയുന്നതാണ് ജനം വിശ്വസിക്കുന്നതെന്ന് നോക്കാമെന്നും, ആരെയും വഴിയാധാരമാക്കാനല്ല സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ സംബന്ധിച്ച് ജനങ്ങളെ നാട്ടിലിറങ്ങി കാര്യം പറഞ്ഞ് ധരിപ്പിക്കാൻ ശ്രമിക്കും. ഭൂമിയുടെ സാധാരണ വിലയുടെ നാലിരട്ടിയാണ് നഷ്ടപരിഹാരമായി നൽകുന്നത്. ഗോ ഗോ വിളികൾ നടത്തുന്നവർ ആ പിപ്പിടി വിദ്യയുമായി ഇങ്ങോട്ട് വരണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.