Asianet News MalayalamAsianet News Malayalam

K-Rail Project : കെ റെയിൽ അന്തിമാനുമതിക്കായി തിരക്കിട്ട നീക്കങ്ങൾ

മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും

First Published Mar 23, 2022, 5:57 PM IST | Last Updated Mar 23, 2022, 5:57 PM IST

കെ റെയിൽ അന്തിമാനുമതിക്കായി കേരളത്തിന്റെ തിരക്കിട്ട നീക്കങ്ങൾ പുരോഗമിക്കുകയാണ്. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. കൂടിക്കാഴ്ചയില്‍ കെ റെയിലടക്കമുള്ള വിഷയങ്ങൾ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. അതേസമയം,കെ റെയിൽ എം.ഡി റെയിൽവേ അധികൃതരുമായി ചർച്ച നടത്തി കഴിഞ്ഞു. പ്രതിഷേധങ്ങൾ എത്ര സങ്കീർണമായാലും  പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ നീക്കം.