Asianet News MalayalamAsianet News Malayalam

Pinarayi Vijayan : 'പദ്ധതിയുടെ ആകെ ചെലവ് 63,941 കോടി, ഭൂമിയേറ്റെടുക്കലിന്റെ ചെലവ് സംസ്ഥാനം വഹിക്കും'

സില്‍വര്‍ലൈന്‍ ഏറ്റവും സുരക്ഷിതമായ യാത്രാസംവിധാനമെന്നും മുഖ്യമന്ത്രി

First Published Mar 24, 2022, 6:23 PM IST | Last Updated Mar 24, 2022, 6:23 PM IST

കെ റെയിൽ പദ്ധതിക്ക് വേണ്ടിയുള്ള ആകെ ചെലവ് 63,941 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമിയേറ്റെടുക്കലിന്റെ ചെലവ് സംസ്ഥാനം വഹിക്കും. ഏറ്റവും സുരക്ഷിതമായ യാത്രാസംവിധാനമാണ് സിൽവർ ലൈൻ. തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ 14 മണിക്കൂർ ആണ് യാത്രയ്ക്കായി ചെലവിടേണ്ടി വരുന്നത്. കെ റെയിൽ പദ്ധതി നടപ്പിലാകുന്നതോടെ ഇത് നാല് മണിക്കൂറായി കുറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി താൻ പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെയാണ് കേട്ടതെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ആരോഗ്യപരമായ പ്രതികരണമാണ് ഉണ്ടായതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.