Asianet News MalayalamAsianet News Malayalam

CM Pinarayi Vijayan : മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കാൻ സാധ്യത 

First Published Mar 23, 2022, 4:46 PM IST | Last Updated Mar 23, 2022, 4:48 PM IST

മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. നാളെ ഉച്ചയ്ക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതപ്പെടുന്നത്. കെ റെയിൽ (K Rail) ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസ്ഥാനത്ത് വലിയ ചർച്ചയായിരിക്കുന്ന ഘട്ടത്തില്‍ ഇരുവരുടെയും കൂടിക്കാഴ്ച നിര്‍ണായകമാകും.